കൊച്ചി: ഇഎംസിസി കരാര്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. ആഴക്കടല്‍ മത്സ്യബന്ധന കരാറില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറിയത് അഴിമതി കൈയോടെ പിടികൂടിയതു കൊണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
അമേരിക്കന്‍ കമ്പനിയുമായി സര്‍ക്കാര്‍ രഹസ്യമായി കരാര്‍ ഒപ്പിട്ടു, അത് എന്തിനാണ്?, മത്സ്യത്തൊഴിലാളികളുടെ മുഖത്ത് നോക്കാന്‍ ചങ്കൂറ്റമില്ലാത്തതിനാലാണ് സര്‍ക്കാര്‍ കരാര്‍ രഹസ്യമാക്കിയത്. മോഷണമുതലുമായി കള്ളനെ പിടിക്കുമ്പോള്‍ താന്‍ മോഷ്ടിച്ചില്ലെന്ന് പറയുന്നതുപോലെയാണ് കരാര്‍ പുറത്തുവന്നപ്പോള്‍ സര്‍ക്കാര്‍ നിലപാട് മാറ്റിയതെന്നും രാഹുല്‍ ഗാന്ധി പരിഹസിച്ചു. വൈപ്പിനില്‍ തിരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.
കേരളത്തിലെ ചെറുപ്പക്കാര്‍ നിരാശരാണ്. ഇടതുപക്ഷ പോഷകസംഘടനാംഗങ്ങള്‍ക്ക് മാത്രമാണ് സംസ്ഥാനത്ത് ജോലി ലഭിക്കുന്നതെന്ന് രാഹുല്‍ ആരോപിച്ചു. ചെറുപ്പക്കാര്‍ക്കും പരിചയ സമ്പന്നര്‍ക്കും പ്രാധാന്യമുള്ള സ്ഥാനാര്‍ഥി പട്ടികയാണ് കോണ്‍ഗ്രസ് തയ്യാറാക്കിയിരിക്കുന്നത്. ഈ പട്ടികയിലെ അംഗങ്ങള്‍ വിജയിച്ച് നിയമസഭയിലെത്തിയാല്‍ കേരളത്തിലെ വിവിധതരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാവുമെന്നും രാഹുല്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.